വരിയൊക്കെ പലതുണ്ടെങ്കിലും സാധാരണക്കാരന് പ്രവേശനമില്ല. കടക്ക് പുറത്ത്!

വരിയൊക്കെ പലതുണ്ടെങ്കിലും സാധാരണക്കാരന് പ്രവേശനമില്ല. കടക്ക് പുറത്ത്!
May 18, 2025 10:06 PM | By PointViews Editr

കാൽനട യാത്രക്കാർ കടക്ക് പുറത്ത് !!!അയിത്തവും തീണ്ടലും തൊടീലും ഒക്കെ തിരിച്ചു വരുന്നു.ഇത്തവണ പരിഷ്കാരികളുടെ നാട്ടിൽ അയിത്തം ബഹുവരി പാതയിലാണ് ആദ്യം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ദേശീയപാത66 ന്റെ ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ എന്നിവയ്‌ക്കൊന്നും പ്രവേശനമില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. കാൽനടയാത്രക്കാരെ ആറ് വരി പാതയിൽ കണ്ടു പോകരുതെന്നാണ് ഉത്തരവ്. മാത്രമല്ല കർഷകൻ്റെ വാഹനമായ ട്രാക്‌ടറിനും രാജ പാതയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ബോർഡിൽ വ്യക്തമാണ്.

ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അവർക്ക് സർവീസ് റോഡ് മാത്രം ഉപയോഗിക്കാനേ അനുവാദമുണ്ടാകൂ. നിലവിൽ എക്സ്പ്രസ് ഹൈവേകളിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല.

60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഞെരുങ്ങിയത് സർവീസ് റോഡാണ്. ഇരുചക്രവാഹനമുൾപ്പെടെ വേഗം കുറഞ്ഞ വണ്ടികൾ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല.

ആറുവരിപ്പാതയിൽ വാഹനം ഓടിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

* വാഹനങ്ങൾ സഞ്ചരിക്കുന്നതിനുമാത്രമായി റോഡിൽ വെള്ളവരയിൽ അടയാളപ്പെടുത്തിയ കാര്യേജ് വേയിൽ വാഹനം നിർത്തരുത്


*കാര്യേജ് വേയുടെ അതിർത്തിവരയ്ക്കുപുറമെ അരമീറ്ററെങ്കിലും മാറ്റിമാത്രമേ അത്യാവശ്യഘട്ടങ്ങളിൽ വാഹനം നിർത്താവൂ


* നമ്മുടെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കുമ്പോഴും വളവുകളേയോ കയറ്റങ്ങളെയോ അഭിമുഖീകരിക്കുമ്പോഴും മുന്നോട്ടുള്ള കാഴ്‌ച പരിമിതമായിരിക്കുമ്പോഴും പരമാവധി വേഗം കുറച്ച് ഇടതുവശംചേർന്ന് മാത്രം ഓടിക്കുക


* ഇരട്ട അല്ലെങ്കിൽ കൂടുതൽ കാര്യേജ് വേകളുള്ളയിടങ്ങളിൽ ലെയ്ൻ അച്ചടക്കം നിർബന്ധമായും പാലിക്കുക


* ഇരട്ട കാര്യേജ് വേ റോഡുകളിൽ ഇടതുവശത്തെ വേയിൽക്കൂടിമാത്രമേ ഓടിക്കാവൂ. വലതുവശത്തെ ട്രാക്ക് ഓവർടേക്ക് ചെയ്യുന്നതിനും ആംബുലൻസ് പോലുള്ള വാഹനങ്ങൾക്ക് കടന്നുപോകുന്നതിനുമുള്ളതാണ്


* ഓവർടേക്ക് ചെയ്യുമ്പോഴും ക്യാര്യേജ് വേ മാറുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കണം

Even though there are many lines, the common man is not allowed in. Outside the shop!

Related Stories
വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

Jun 18, 2025 10:29 AM

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ്...

Read More >>
കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

Jun 4, 2025 07:48 PM

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി...

Read More >>
മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും.  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

Jun 4, 2025 06:58 PM

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര...

Read More >>
ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ  നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

Jun 4, 2025 03:24 PM

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന്...

Read More >>
ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ മണിയെത്തില്ലേ?

Jun 4, 2025 07:56 AM

ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ മണിയെത്തില്ലേ?

ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ...

Read More >>
ചീറിപ്പായാൻ റോഡുണ്ട്.  നടക്കാൻ മാത്രം വഴിയില്ലല്ലോ ഭഗവാനേ...

Jun 3, 2025 02:29 PM

ചീറിപ്പായാൻ റോഡുണ്ട്. നടക്കാൻ മാത്രം വഴിയില്ലല്ലോ ഭഗവാനേ...

ചീറിപ്പായാൻ റോഡുണ്ട്. നടക്കാൻ മാത്രം വഴിയില്ലല്ലോ...

Read More >>
Top Stories